Sunday 20 July 2014

കാത്തിരുപ്പിനശേഷം..................

ഇനിയും ഞാൻ കാത്തിരിക്കില്ല 
നിലാവ് മറയിട്ട 
ഒരു നിഴലിൻ ചുവട്ടിലും 
മൂകത അട്ടഹസിച്ച 
ഒരു രാത്രിയുടെ താഴ്വരയിലും 
ഇല്ല ഇനിയെനിക്ക് കഴിയില്ല 
ഉരുകിയൊലിച്ച് 
ഉറഞ്ഞു കിടക്കുന്ന സമയങ്ങൾ 
എന്നെ തുറിച്ചു നോക്കുന്നു 
സഞ്ചരിക്കാൻ ഇനിയും ഒരുപാടുണ്ട് 
അഴുക്കും വഴുക്കും 
സുഗന്ധവുമുള്ള പാതകൾ 
പാദങ്ങൾ വഴുക്കി,
തൊണ്ട ഇടറി 
ഒരു വാക്ക് പോലും 
മൊഴിയാനാവതെ 
മുരണ്ടു നീങ്ങുമ്പോൾ 
നിനക്ക് വേണമെങ്കിൽ 
പൊട്ടിച്ചിരിക്കാം 
ഓർമ്മകൾ 
ഞെക്കിപ്പിഴിഞ്ഞെടുത്ത
എന്റെ അവസാനത്തെ 
കണ്ണുനീർ തുള്ളിയിൽ 
അത് ലയിച്ചു ചേരട്ടെ 
ഇടറുന്ന സ്വരങ്ങളിൽ 
തളരാത്ത സംഗീതങ്ങൾ 
ഞാൻ മീട്ടിയെടുക്കും 
മുറിവുകൾ വീണ ഹൃദയത്തിലൂടെ 
കിനിഞ്ഞു തുടങ്ങിയ രക്തത്തിലൂടെ 
മസ്തിഷ്ക്കത്തിലെക്കു 
അവ നിറഞ്ഞൊഴുകും.
എങ്കിലും ഒരപേക്ഷ.
സ്മൃതിയുടെ താളുകളിൽ 
നിന്ന് പറിച്ചു നീക്കിയാലും 
ഒരു നിമിഷം, ഒരു സെക്കന്റ്‌,
ആ ശൂന്യതയെ കുറിച്ചെങ്കിലും 
ഓർക്കണേ..........................

Thursday 6 February 2014

ആത്മഭാഷണം

ഒടുവിൽ  ഇതളിതളായ് കൊഴിയാം
ഹൃദയത്തിന്റെ മിനുത്ത ഭിത്തിയിൽ
ചേർന്ന്, ഓർമകളുടെ ചിലമ്പി-
തേങ്ങുന്ന മഴയ്ക്ക്‌ കാതോർത്ത്
പതുങ്ങിയിരിപ്പാണ് എന്റെ 'ആത്മാവ്'
തുറന്നിട്ട ജാലകത്തിനുമപ്പുറം
ഇനിയുമൊരു വെള്ളി വെളിച്ചത്തിൽ,
അനേകം ചിതപ്പൂക്കളായ് പുനർജനിക്കാം.
മണ്ണിൽ  മനസ്സിന്റെ വർണ്ണം പടർത്താം
ഇനിയും നിലയ്ക്കാത്ത കണ്ണിലെ
കറുത്ത ബിന്ദുവിൽ പടർന്നു
കയറുന്നത് സ്നേഹത്തിന്റെ സാക്ഷ്യങ്ങളാണ്
ഒരിക്കൽ കൂടി മിടിക്കാൻ മടിക്കുന്ന
ഹൃദയതാളങ്ങളിൽ നിറയെ
പകർന്നു തീരാത്ത വാത്സല്യമധുവാണ്.
കണ്ണിമകളിൽ മരവിക്കുന്ന മോഹങ്ങൾക്ക്
അകലുന്ന കാഴ്ചകൾക്ക് തീ കൊളുത്തരുതേ!
ഒരില ചോറിനായി,
ഒരു കവിൾ പായസ മധുരത്തിനായി
നിന്നിലെ എന്നെ ദഹിപ്പിച്ചു കളയരുതേ!
അരുത് സുഹൃത്തേ,
വിങ്ങുന്ന എന്റെ ഹൃദയത്തെ
മണ്ണിട്ട്‌ മൂടരുതേ...
അവസാനമായി ആത്മാവിൽ കൈ ചേർത്തു
ഒരിക്കൽ കൂടി എന്നെ തിരിച്ചു വിളിക്കില്ലേ?
ഒരുപക്ഷേ പിൻവിളി ഉറഞ്ഞു പോയ
മഞ്ഞിനെ ചുട്ടുപൊള്ളിച്ചുവെങ്കിലോ....................?

Sunday 26 January 2014

പ്രണയിക്കുമ്പോൾ

ഒരേ മരത്തിലെങ്കിലും നമ്മൾ പൂത്തതു
വ്യത്യസ്ഥ ശാഖകളിലായിരുന്നു
എന്നിട്ടും വീശിയടിച്ച കാറ്റിൽ
നമ്മളൊരുമിച്ചു  ഞെട്ടറ്റു വീണു.
ഒരേ മഴയിലെങ്കിലും നമ്മൾ പൊഴിഞ്ഞത്
വെവ്വേറെ പുഴകളിലായിരുന്നു.
എന്നിട്ടും കാലത്തിന്റെ കുത്തൊഴുക്കിൽ
നമ്മൾ ഒരേ കടലിൽ  അലിഞ്ഞു.
ആലിപ്പഴങ്ങൾ പൊഴിയുന്ന ഒരു വൃശ്ചിക
പുലരിയിലാണ്‌ നാമാദ്യമായി കണ്ടത്.
മുൻപിൽ നീണ്ടു കിടന്നത് ശൂന്യതയായിട്ടും
നമ്മൾ ഒരുമിച്ചു നടക്കാൻ തുടങ്ങി.
തമ്മിൽ കാണുമ്പോഴെല്ലാം കൃഷ്ണമണികൾ
ഓടിയൊളിച്ചു. ഹൃദയം മിടിക്കുവാൻ മറന്നു.
ഒരുമിച്ചു നടക്കുമ്പോൾ നമ്മുടെ നിഴലുകൾ
പരസ്പരം പുണർന്നു;നമുക്കിടയിൽ മൌനം സംസാരിച്ചു.
ചില്ലകളിൽ മഞ്ഞു ചേക്കേറാൻ തുടങ്ങുന്ന
സായന്തനത്തിൽ യാത്ര അവസാനിക്കുമ്പോൾ
നീ എന്റെയും ഞാൻ നിന്റെയും
ഹൃദയത്തെ തിരിച്ചറിഞ്ഞിരുന്നു.
നമുക്കിടയിൽ ഇപ്പോഴും മുന്തി നില്ക്കുന്ന
മൌനത്തിന്റെ ചെറിയ വിള്ളലുകളിലൂടെ
പ്രണയം ചെരിഞ്ഞു പതിക്കുന്നുണ്ടായിരുന്നു
എന്റെയും നിന്റെയും ഹൃദയത്തിൽ

 

Saturday 16 November 2013

വിധിയുടെ വിനോദം.

തിരകൾ തൊട്ടുണർത്തുന്ന മണൽത്തിട്ടയിൽ
വിരഹാർദ്ര നൊമ്പരങ്ങൾ മാടി ഒതുക്കി
ആ ഇളം കാറ്റേറ്റു
സുന്ദര സായാഹ്നത്തിൽ കാലിൽ തലോടി അകലും
തിരമാലകളിൽ പ്രിയ സഖിയുടെ പേര് എഴുതി ...........
അത് മാഞ്ഞു പോകുന്നതും നോക്കി വിഷമിച്ചു വിലാപം പോലെ
പല സായാഹ്നങ്ങൾ മനസ്സിൽ സമ്മാനിച്ച്‌ .......
എന്നെ ഇന്നും ആ ദുഃഖ സത്യത്തിൽ നിന്നും
മോചിതനാകാൻ കഴിയാതെ ഉഴലുന്ന
സുന്ദര സ്വപ്നമായി കടന്നു വന്നു...........
ഒരു വാക്ക് പോലും മിണ്ടാതെ എനിക്ക്
പ്രിയപെട്ടതായി മാറിയ പക്ഷെ
പെട്ടന്ന് എങ്ങോ മറഞ്ഞു .............
എന്നെ വിരഹമാകും പാലാഴിയിൽ ഒഴുകി നടക്കാൻ
വിധിച്ച വിധിയുടെ ക്രുരാമാം വിനോദം......




Friday 27 September 2013

വേനൽ മഴ

വേനൽ ചൂടിൽ വാടി തളർന്ന
മനസിനെ പുൽകി ഉണർത്തി 
ആശ്വാസമായി വന്നടുത്തു ഒരു കുളിർമഴ 
തീക്ഷണമായ വേനൽ കാറ്റിന് ശമനം ആയി 
വന്നടുത്തു ആ കുളിർമഴ നാട്ടിൽ 
വരണ്ടുണങ്ങിയ പുൽ നാമ്പ്കൾക്കും 
ആശ്വാസത്തിൻ ജലബാഷ്പം വിടർത്തി 
ഒരു ചാറ്റൽ മഴ ആയി വിടർന്നു നിറയും 
മനസ്സിൻ കുളിരിനൊരു അനുരാഗ സ്പർശമായി 
വന്നടുത്തു ആ കുളിർമഴ 
ഒരു നിർഗള സംഗീതം മീട്ടും 
ആ മഴയുടെ വശ്യ സൌന്ദര്യം 
എത്ര കണ്ടാലും മതി വരാത്ത 
ഈ സുന്ദര ലോകത്തിൻ ജലസ്പർശം വിടർത്തും 
ആ മഴയുടെ ദിവ്യാനുഭൂതി............
 

Monday 12 August 2013

നീയറിയാൻ........

ആരും  ആർക്കും  സ്വന്തമല്ലെന്ന് 
 അറിയുമെങ്കിലും അറിയാതെ  
ഇഷ്ടപ്പെട്ടു പോയി നിന്നെ 
 പക്ഷെ  ഒരിക്കലും  അത് പറയാൻ  

എനിക്ക്   കഴിഞ്ഞില്ല  പ്രിയേ 
എന്നോ   മറഞ്ഞു  പോകുമോ 
 എന്ന  ഭയം  എന്നെ പിടി  കൂടി 
എനിക്ക്  എന്നെ  മനസിലാക്കി  തന്ന  

എൻ   പ്രിയ പ്രാണനാണ്‌  നീ 
  എല്ലാം  തുറന്നു  പറയുന്ന നിന്റെ
  അടുത്ത്  ഇത്  പറയുവാൻ   മാത്രം
 എനിക്ക് ഭയം എന്തെന്നാൽ  

എന്നെ വീണ്ടും ഏകാകകിയായി 
  വിട്ടിട്ടു  നീ  പറന്നു  പോകുമോ 
എന്ന ഭയം എനിക്ക്  ഒരിക്കലും
 നിന്നെ പിരിയാൻ  കഴിയില്ല 

 നിന്റെ   വാക്കുകളിൽ  എനിക്ക്
 എന്നെ വായ്ച്ചെടുക്കാം എന്നാലും 
 ഒരു  അകാരണമായ  ആ  ഭയം 
എന്നെ  വിട്ടോഴിയുനില്ല എനിക്ക്
 
 എന്നേക്കാൾ  പ്രിയം നിന്നെ ആണ്  
എന്തെന്നാൽ എനിക്ക് നീ  ഒരു കൂട്ടുകാരി
   മാത്രമായിരുനില്ല എനിക്ക്  നീ 
 എന്തായിരുന്നു  എന്ന്   പല വട്ടം 
 
പറയാൻ   തുനിഞ്ഞിട്ടും എന്റെ മനസ്
  അനുവദിച്ചതേ   ഇല്ല  എങ്ങനെ
  ഭയമാകുന്ന  മിഥ്യയെ  മറികടക്കും
 എന്ന്  അറിയില്ല എന്നാലും   പ്രിയേ 

 എനിക്ക് എന്ത് സംഭവിച്ചാലും 
എൻ  പ്രിയയെ വിട്ടൊഴിയാൻ  
എനിക്ക്  കഴിയില്ല മരണം  എന്ന 
പരമമായ  സത്യം വന്നു  നമ്മെ

 വേർപിരിക്കും  വരെ എനിക്ക്  നിന്നെ
 വിട്ടു  അകലാൻ  കഴിയില്ല  എന്നും 
 എന്റെ  കൂടെ ഉണ്ടാകുമെന്ന  ഒരു 
 വിശ്വാസം  മനസ്സിൽ ഉറച്ചു  പോയി 
 ആ വിശ്വാസത്തിൽ ഞാൻ  മുന്നേറുന്നു .........

 
 
 
 

Thursday 18 July 2013

"കന്യാകുമാരി ഓർമകളിലെ വസന്തം"..........................

കന്യാകുമാരി  ഓർമകളിലെ  വസന്തം
 കഴിഞ്ഞ വേനൽ  അവധി  കാലത്ത്  ഞങ്ങൾ  എല്ലാവരും  കൂടെ  കന്യാകുമാരിയിലേക്ക്  പോയത് . സമയം 10 .30 കഴിഞ്ഞു കന്യാകുമാരി  എത്തിയപ്പോൾ .തണുത്ത   സുഖം   ഉള്ള  കാറ്റു   വീശുനുണ്ടായിരുന്നു .നാഗരികതയുടെ   തിക്കും  തിരക്കും  ഒക്കെ  ഒഴിഞ്ഞു  സൌമ്യയായി   നില്ക്കുന്ന കന്യാകുമാരി .ആ ശാന്തതയെ   ഹനിക്കുന്ന വണ്ണം  ഇടയ്ക്കിടയ്ക്ക്    ഇരമ്പി അടുക്കുന്ന കടൽ .അർദ്ധ  രാത്രി ആയിട്ടും   പാതകളിലെ ബൾബുകൾ  തെളിഞ്ഞു നില്ക്കുന്നു . എന്തൊക്കെയോ കലപില  പറഞ്ഞു  കടന്നു പോകുന്ന വിദേശിയരായ വിനോധസഞ്ചാരികൾ . കടലിന്ടെ  പുതപ്പും   പുതച്ചു   ദൂരേക്ക്‌ നോക്കി  ഏതോ സ്വർഗാനുഭൂധിയിൽ  ലയിച്ചിരിക്കുന്ന  ഒരു സഞ്ചരിയിൽ  എന്റെ  കണ്ണുകൾ  പതിഞ്ഞു . ഉറങ്ങാതെ കന്യകയയായ  കുമാരിക്ക്  കാവൽ  നില്ക്കുന്ന  ദ്വാരപലകനെ  പോലെ  ... അയാൾ  എന്താകും  ചിന്തിക്കുന്നത് ...എന്റെ ചിന്തകൾ   കാട് കയറി തുടങി.  ചിന്തകളുടെ  വേലിയേറ്റത്തിൽ നിന്നും  തിരിച്ചു  കാഴ്ചയുടെ   മാസ്മരിക  ലോകത്തിൽ   എത്തി .രാത്രിയിലും    വീഥികളിൽ  വഴിയോര വാണിഭം പൊടി  പോടിക്ക്കുന്നു .
ഉറങ്ങാത്ത   സഞ്ചാരികളെ ആകര്ഷിച്ചു  വലയിൽ  വീഴ്ത്തുന്ന കച്ചവടക്കാരുടെ  വാക്  സാമർത്ഥ്യം  കണ്ടിരിക്കെ ഹോട്ടൽ  മുറിയിലേക്ക്  ഞങ്ങളെ  കൂട്ടാൻ  ആളെത്തി .സീസണ്‍ അല്ലായിരുനിട്ടും  വലിയൊരു  വില പേശൽ  കഴിഞ്ഞിട്ടനത്രേ
അവിടെ  അങ്ങനെ  ഒരു  മുറി  ശെരി ആയത് .മുറിയുടെ  ബാൽകണിയിൽ   നിനാൽ സൂര്യോദയം  കാണാമെന്നു  ഗൈഡ്  പറഞ്ഞിരുന്നു .ബാൽകണിയിലേക്ക്   ഇറങ്ങിയപ്പോൾ   നല്ല  തണുത്ത  എന്നാൽ നല്ല സുഘമുള്ള  ഇളം  തെന്നൽ  വീശുനുണ്ടായിരുന്നു .കടലിൽ  ഒന്നോ രണ്ടോ  വള്ളങ്ങൾ  കാണാം .അർദ്ധ  രാത്രിയിലും  ജീവിതോപയത്തിനായി വഞ്ചി  ഉനുന്ന  ആ  വയസായ  ആളുകളെ  പറ്റി   ആണോ   മഹാ  കവി  വള്ളത്തോൾ പാടിയത് എന്ന്  തോന്നി  പോയി .ഉറക്കം  എന്റെ  കണ്പോളകളെ  കീഴ്പെടുത്താൻ   തുടങ്ങിയിരിക്കുന്നു . ആ  രാത്രി  മുഴുവൻ  തിരമാലകളുടെ  സപ്തസ്വരങ്ങൾ  കേട്ട് അവിടെ നില്കണം എന്ന്  ഉണ്ടായിരുന്നു .പക്ഷെ   നിദ്ര  എന്നാ  രാക്ഷസന്റെ     കരവലയത്തിലേക്ക്   ഞാൻ  പതുക്കെ പതുക്കെ  വഴുതി  വീഴാൻ തുടങ്ങിയിരുന്നു .
രാവിലെ തന്നെ  ക്ഷേത്രത്തിൽ   ദേവിയെ തൊഴാൻ  പുറപ്പെട്ടു .രാത്രി  എന്നെ സ്വീകരിച്ച  കന്യാകുമാരിയെ  അല്ല ഞാൻ അവിടെ കണ്ടത് വിനോദ  സഞ്ചാരികളുടെ  കൂട്ടങ്ങൾ ,വഴിയോര വാണിഭ ക്കാരുടെ  മുറ വിളിക്കൽ , വഴിയില നമ്മെ  തടഞ്ഞു  നിരത്തി   സാധനങ്ങൾ വാങ്ങിപിക്കു്ന  വിദഗ്ദരായ   കച്ചവടക്കാർ എന്ന്  തുടങി  കന്യാകുമാരിയുടെ  മുഖച്ചായ   തന്നെ  മാറ്റി  മറച്ചു മുല്ലപൂക്കളും പിച്ചിപൂക്കളും ഒകെ വലിയ മടക്കുകൾ  ആയി  കെട്ടി വച്ചിരിക്കുന്നു .കുറെ  കുട്ടികൾ   പൂക്കൾ   നിറച്ച   മുറവുമായി   വിൽക്കാൻ  നടക്കുണ്ടായിരുന്നു .ഒരു  കുട്ടിയുടെ   കയ്യിൽ   നിന്നും  മുല്ലപൂക്കൾ   അളന്നു    വാങ്ങി ഞങ്ങൾ  അമ്പലത്തിലേക്കുള്ള   പടവുകൾ  ഇറങ്ങി .
തിരക്കുകളിൽ ഏകയായി  നില്ക്കുന്ന  ക്ഷേത്രം ധര്ഷണത്തിന്  ദർശനത്തിനു  ഞങ്ങളെ  കൂടാതെ വിരലിൽ എണ്ണാവുന്നവർ മാത്രം .പഴയ  വാസ്തുശിൽപാ  രീതിയിൽ  ക്ഷേത്ര നിർമിതി  നടത്തിയിരിക്കുന്നു .ഉയര്ന്നു  നില്കുന്ന  കൽതൂണുകൾക്ക്   ഇടയിൽ    എവിടെയോ  ഏതൊക്കെയോ കിളികളുടെ  കളകളാരവങ്ങൾ .മനസിന്‌   വല്ലാത്ത ഒരു സമാധാനം .പറഞ്ഞറിയിക്കാൻ  പറ്റാത്ത  ഒരു   സന്തോഷവും .. ധാരാളം  സമയമെടുത്ത്‌  ക്ഷേത്രം   ചുറ്റി  നടന്നു  കണ്ടു .
പുറത്തു  സുര്യോധയം  കാണാൻ  എത്യവരുടെ  തിരക്ക് .ഉദയം   കഴിഞ്ഞിട്ടും  പോകാൻ   തെയ്യരകാതെ  ഉയര്ന്നു  നില്ക്കുന്ന  കല്മതിലിൽ  കൈ വച്ച് നില്ക്കുന്ന  കുറെ പേർ .നല്ല  കാറ്റ്,വല്ലാത്തൊരു  വശ്യത  ഉണ്ടായിരുന്നു   കടലിനു.തിരയൊടുങ്ങാത്ത  കടലിനെ  നോക്കി നിന്നു  കുറെ നേരം .ആഴങ്ങളിൽ  ഒരുപാടു  നിഗൂഡതയുമം  അത്ഭുധങ്ങളും ഒളിപിച്ചു  നമ്മെ  നോക്കി അട്ടഹസിക്കുന്ന  കടലമ്മ .ചിന്നി  ചിതറുന്ന  തിരമാല  കാലിലുടെ എന്നോടെന്തെക്കെയോ   സംസാരിക്കുകയാണ് കടലെന്ന്  തോന്നി. അങ്ങനെ  നോക്കി  നിന്നപ്പോൾ  കടലിനു   ജീവനുണ്ടെന്നു  തോന്നി .എന്നോട്  കടലമ്മ  ചിരിക്കുകയും,കരയുകയും,ആയിരുന്നു.കരുണാ  കടലായ  ദേവിയുടെ  കണ്ണുകൾ  ആയിരുന്നു ...
മനസില്ല   മനസോടെ   ആണ്  ഹോട്ടൽലേക്ക് മടങ്ങിയത്  എല്ലാം   പായ്ക്ക്  ചെയ്തു  തിരികെ   വണ്ടിയിലേക്ക്  നടക്കുമ്പോഴും  മനസ്സിൽ  ഇന്നലെ  ഞാൻ  കണ്ട  സുന്ദരിയായ  സൌമ്യായ  കന്യാകുമാരി  ആയിരുന്നു . കരുണാധാരമായ ദേവിയുടെ  കണ്ണുകൾ  ആയിരുന്നു .....
വണ്ടി  നീങ്ങുകയായിരുന്നു.ഞാൻ  കന്യാകുമാരിയെ  വിട്ടകലുകയായിരുന്നു .... ഹൃദയത്തിൽ  എവിടെയോ  ഒരു  നീറ്റൽ   ..  പോകണ്ടാ   എന്നാരോ   പറയുന്ന പോലെ .... അകലുന്ന  കാഴ്ച്ചകളിലേക്ക്  നിരാശയായി  നോക്കി  ഇരിക്കുമ്പോൾ  വണ്ടിയിലെ   സ്റെരിയോയിൽ നിന്നും  ഉയര്ന്നു  കേട്ട     പാട്ട്  മനസ്സിൽ മന്ദ്രിച്ചു ..........
"ഇനിയെന്ന്  കാണും സഖി ...
ഇനിയെന്ന്  കാണും നമ്മൾ"