ഒടുവിൽ ഇതളിതളായ് കൊഴിയാം
ഹൃദയത്തിന്റെ മിനുത്ത ഭിത്തിയിൽ
ചേർന്ന്, ഓർമകളുടെ ചിലമ്പി-
തേങ്ങുന്ന മഴയ്ക്ക് കാതോർത്ത്
പതുങ്ങിയിരിപ്പാണ് എന്റെ 'ആത്മാവ്'
തുറന്നിട്ട ജാലകത്തിനുമപ്പുറം
ഇനിയുമൊരു വെള്ളി വെളിച്ചത്തിൽ,
അനേകം ചിതപ്പൂക്കളായ് പുനർജനിക്കാം.
മണ്ണിൽ മനസ്സിന്റെ വർണ്ണം പടർത്താം
ഇനിയും നിലയ്ക്കാത്ത കണ്ണിലെ
കറുത്ത ബിന്ദുവിൽ പടർന്നു
കയറുന്നത് സ്നേഹത്തിന്റെ സാക്ഷ്യങ്ങളാണ്
ഒരിക്കൽ കൂടി മിടിക്കാൻ മടിക്കുന്ന
ഹൃദയതാളങ്ങളിൽ നിറയെ
പകർന്നു തീരാത്ത വാത്സല്യമധുവാണ്.
കണ്ണിമകളിൽ മരവിക്കുന്ന മോഹങ്ങൾക്ക്
അകലുന്ന കാഴ്ചകൾക്ക് തീ കൊളുത്തരുതേ!
ഒരില ചോറിനായി,
ഒരു കവിൾ പായസ മധുരത്തിനായി
നിന്നിലെ എന്നെ ദഹിപ്പിച്ചു കളയരുതേ!
അരുത് സുഹൃത്തേ,
വിങ്ങുന്ന എന്റെ ഹൃദയത്തെ
മണ്ണിട്ട് മൂടരുതേ...
അവസാനമായി ആത്മാവിൽ കൈ ചേർത്തു
ഒരിക്കൽ കൂടി എന്നെ തിരിച്ചു വിളിക്കില്ലേ?
ഒരുപക്ഷേ പിൻവിളി ഉറഞ്ഞു പോയ
മഞ്ഞിനെ ചുട്ടുപൊള്ളിച്ചുവെങ്കിലോ....................?
ഹൃദയത്തിന്റെ മിനുത്ത ഭിത്തിയിൽ
ചേർന്ന്, ഓർമകളുടെ ചിലമ്പി-
തേങ്ങുന്ന മഴയ്ക്ക് കാതോർത്ത്
പതുങ്ങിയിരിപ്പാണ് എന്റെ 'ആത്മാവ്'
തുറന്നിട്ട ജാലകത്തിനുമപ്പുറം
ഇനിയുമൊരു വെള്ളി വെളിച്ചത്തിൽ,
അനേകം ചിതപ്പൂക്കളായ് പുനർജനിക്കാം.
മണ്ണിൽ മനസ്സിന്റെ വർണ്ണം പടർത്താം
ഇനിയും നിലയ്ക്കാത്ത കണ്ണിലെ
കറുത്ത ബിന്ദുവിൽ പടർന്നു
കയറുന്നത് സ്നേഹത്തിന്റെ സാക്ഷ്യങ്ങളാണ്
ഒരിക്കൽ കൂടി മിടിക്കാൻ മടിക്കുന്ന
ഹൃദയതാളങ്ങളിൽ നിറയെ
പകർന്നു തീരാത്ത വാത്സല്യമധുവാണ്.
കണ്ണിമകളിൽ മരവിക്കുന്ന മോഹങ്ങൾക്ക്
അകലുന്ന കാഴ്ചകൾക്ക് തീ കൊളുത്തരുതേ!
ഒരില ചോറിനായി,
ഒരു കവിൾ പായസ മധുരത്തിനായി
നിന്നിലെ എന്നെ ദഹിപ്പിച്ചു കളയരുതേ!
അരുത് സുഹൃത്തേ,
വിങ്ങുന്ന എന്റെ ഹൃദയത്തെ
മണ്ണിട്ട് മൂടരുതേ...
അവസാനമായി ആത്മാവിൽ കൈ ചേർത്തു
ഒരിക്കൽ കൂടി എന്നെ തിരിച്ചു വിളിക്കില്ലേ?
ഒരുപക്ഷേ പിൻവിളി ഉറഞ്ഞു പോയ
മഞ്ഞിനെ ചുട്ടുപൊള്ളിച്ചുവെങ്കിലോ....................?
No comments:
Post a Comment