Friday, 7 December 2012

പ്രതീക്ഷ


കാത്തിരിപ്പിന്ടെ  അസ്വസ്ഥതയില്‍
നെടുവീര്‍പ്പായി നിന്നോര്‍മ്മ  മാത്രം
ഈ ജന്മം  നിനക്കായി  നീക്കി ...
  എന്‍ പ്രണയ  കവാടവും  തുറന്നീടുന്നു
ഒരു  നോക്ക്  കാണുവാന്‍  കൈ കോര്‍ത്ത്‌  നടക്കുവാന്‍ 
എത്ര  ജന്മം  തപസ്സിരിക്കണ മെന്നറിയാതെ  .. 

പോകും  വഴിയൊക്കെയും  എന്‍ മിഴികള്‍
നിനക്കായി  കൊതിച്ചീടുന്നു ….
എന്തോ  ഒരു  അനശ്വര  സ്വപ്നത്തില്‍,
പൊന്‍ വസന്തം  വന്നു ചേരവേ ,
ഒരു വേള  ഓര്‍ത്തു  ഞാന്‍ നിന്‍  മുഖം
നിന്‍  മുഖം  ആണ്  എന്‍ മനസ്സില്‍ , നീറ്റലാണ്   അരുസ്വാന്ത്വനം
നീ  എന്നില്‍   പടരവേ
അറിയാതെ  എന്‍  ഹൃദയം  തേങ്ങീടുന്നു …… നിനക്കായി ….
എന്‍  മനസ്സില്‍  തുറന്ന
ജാലകത്തില്‍  നിന്മുഖം  ഞാനെന്നും  വരച്ചു  
വെക്കും 
ഒന്നിക്കുവനായി  എത്ര  ജന്മം  തപസ്സിരിക്കണം  എന്ന് അറിയാതെ .............

Monday, 5 November 2012

ഏകാന്തത


തലക്കെട്ട് ചേര്‍ക്കുക
എങ്ങു പോയി മറിഞ്ഞു എന്‍ പ്രിയ സഖി നീ 
സുന്ദര സ്വപ്ന വിദൂര ഗാനം
എന്‍ ആത്മാവിലെ പ്രണയ പുഷ്പമായി
ജനിമൃതി തന്‍ ജന്മസുഗന്ധം ആയി 
നിലാ പൊയ്കയില്‍ വീണുടയും
ഒരു പൊന്‍ പളുങ്ക് പാത്രം പോല്‍
എങ്ങും മാഞ്ഞു പോകാതെ വേഗം എന്റെ ചാരത്തണയുമോ
സുന്ദര സ്വപ്നമായി എന്നില്‍ വന്നണഞ്ഞ എന്‍ പ്രിയ തോഴി 
എങ്ങും മാഞ്ഞു പോകാതെ എന്നിലേക്ക്‌ നീ വന്നു ചേര്‍ന്നാലും
എന്നും നിനക്കായി കാത്തിരിപ്പു ഞാന്‍

പ്രണയം ..............!!!!!!!!!!!@@@@!!!!!!!!!!!

കാത്തിരിപ്പിന്റെ അസ്വസ്ഥതയില്‍
നെടുവീര്‍പായ് നിന്നോര്‍മ മാത്രം
ഈ ജന്മം നിനക്കായ്‌ നീക്കി
എന്‍ പ്രണയ കവാടം തുറന്നെടുന്നു .
ഒരു നോക്ക് കാണുവാന്‍ കൈകോര്‍ത്തു നടക്കുവാന്‍
എത്ര ജന്മം തപസ്സിരിക്കനമെന്നറിയാതെ
പോകും വഴിക്കൊക്കെയും എന്‍ മിഴികള്‍
നിനക്കായ്‌ കൊതിച്ചീടുന്നു .
അതു ഒരു അനശ്വര സ്വപ്നത്തില്‍
പൊന്‍ വസന്തം വന്നു ചേരവേ
ഒരു വേള ഓര്‍ത്തു ഞാന്‍ നിന്‍ മുഖം
നിന്‍ മുഖമാണ് എന്‍ മനസ്സില്‍ , നീട്ടലാണ് വരുസ്വന്തനം
നീ എന്നില്‍ പടരവേ
അറിയാതെ എന്‍ ഹൃദയം തെങ്ങീടുന്നു നിനക്കായ്‌
എന്‍ മനസ്സില്‍ തുറന്ന
ജാലകത്തില്‍ നിന്മുഖം ഞാനെന്നും വരച്ചു വെക്കും 

ന്നിക്കുവനായ് എത്ര ജന്മം തപസ്സിരിക്കനമെന്നറിയാതെ ………………



 

Sunday, 14 October 2012

അമ്മ ...........................!!!!!!!!!!!!!!!!!!!!!!!!!!!!!

താരട്ടുപാട്ടിന്റെ ഈണം മനസ്സില്‍ നിന്നും
മാഞ്ഞു പൊയിരിക്കുന്നൂ ..
അമ്മ പാടിയുറക്കിയ താരട്ടുപാട്ടുകള്‍
വിസ്മ്രിതിയിലണ്ടിരിക്കുന്നു …..
ഭാവനയുടെ ചിറകിലേറി പറക്കുമ്പോള്‍
അവയുടെ ഈണങ്ങള്‍ തേടി അലഞ്ഞിരുന്നു ….
പ്രണയം ഒരു നൊമ്പരമായി നിറഞ്ഞപ്പോള്‍
ആശ്വാസമായി , ആര്‍ദ്രമായ തലോടലായി ……….
അമ്മ പാടിയ താരട്ടുപാട്ടിന്റെ ഈനമുണ്ടായിരുന്നു
കുഞ്ഞായിരുന്നപ്പോള്‍ , വാക്കുകള്‍ കൂട്ടിചെര്കുവാന്‍
പഠിപ്പിച്ചപോള്‍ മുതല്‍
സ്നേഹിച്ചതും ലളിച്ചതും താരത്തിനെ യായിരുന്നു
കാലം കല്മാഷമെന്തി പറന്നുയര്‍ന്നപ്പോള്‍ …..
ജീവിതംഗനത്തിലെ തിരക്കുകള്‍ക്കിടയില്‍ ……..
നഷ്ടമം സ്പര്‍സംയിരിക്കുന്നു എനിക്ക താരാട്ടുകള്‍ …..
അമ്മംയും യാത്രയായിരിക്കുന്നു , അകലങ്ങളിലേക്ക് ,
തിരിച്ചുവരാനാവാത്ത തിരിച്ചെടുക്കാനാവാത്ത
അകലങ്ങളിലേക്ക് ……..
അമ്മ മൂളിതന്ന പാട്ടിന്റെ ഈനവുംരഗവും
നൊമ്പരങ്ങള്‍ മാത്രം ശേഷിപ്പിച് മനസ്സില്‍ നിറയുന്നു .
ഇനിയൊരിക്കലും തിരിചെടുക്കപ്പെടനവത്
നഷ്ടങ്ങളുടെ ബന്ടരത്തില്‍ അമ്മയും ,
അമ്മയുടെ താരട്ടുകളും സ്ഥാനം പിടിച്ചിരിക്കുന്നു .


Friday, 5 October 2012

വേര്‍പാട്‌

ഒരു മഴക്കപുറവും ഇപ്പുറവുമായി നമ്മള്‍
എന്തിനോ വെറുതെ വേര്‍പിരിഞ്ഞു …
ചാറ്റല്‍  മഴ പോല്‍   ചിണുങ്ങി  ആണ് 
നീ എന്റെ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്നത്‌ പിണങ്ങിയില്ലോരിക്കലും ………..
എങ്കിലും ,
കാത്തിരിക്കാന്‍ പറയാതെ …
വഴികളില്‍ മറഞ്ഞു നാം
ഒരേ മനസുമായ് ഒരേ തോണിയില്‍
ഇനി യീ വഴിയില്‍ നീ  വന്നെത്തും വരെ
എന്റെ പ്രണയത്തിന് പുഴ
ഒരിക്കലും  വറ്റാതെ ………..
മിഴിനീര്‍ മഴയില്‍ ഞാന്‍ കാ ത്തു വെ ക്കും./വെക്കാം
കാലമിനിയും നമുക്കായി കുളിരണിയിക്കും  കര്‍ക്കിടകങ്ങള്‍  തരും
മഴ നമ്മെ നനയ്ക്കും
മറക്കുടകളില്ലാതെ , ഓര്‍ത്തു   വെച്ച പ്രണയ വസന്തം
കാലം പകുത്തു നല്‍കിയോ മറ്റുള്ളവര്‍ക്കായ്‌ ……..
ഈ വിരഹം എന്നെ വേദനിപ്പി ക്കുന്നു
നിന്നിലേറെ ….
പ്രിയം ജനിപ്പി ക്കു മൊ രോര്‍മ്മ യായ് മാറുന്നു

ഞാനും എന്റെ ഈ പാഴ് ജന്മവും


ആലോചിച്ചപോള്‍ തോന്നി
തിരുത്താന്‍ ഒരുപാടുണ്ടെന്നു
എങ്ങനെ തിരുത്തും
കറുത്ത പകലും വെളുത്ത രാത്രിയും
എനിക്ക് തിരുത്താന്‍ ഉള്ളതാണ് 
കറുത്ത കൊറ്റിയും വെളുത്ത കാക്കയും
ആരെ ആദ്യം തിരുത്തും
ചെയ്തികല്‍ക്കുള്ളിലെ എന്റെ
കറുത്ത കൈകള്‍
കറുത്ത വീഥികള്‍
കറുത്ത ദിനങ്ങള്‍
എല്ലാം ഒരു കറുത്ത നിമിഷത്തെ ചിന്തയായിരുന്നു
അല്ല
എന്റെ കറുത്ത കൃഷ്ണ  മണി    
എല്ലാത്തിനും കാരണം ........
പിന്നെ ഇ ഞാനും ................................

"വേദനിപ്പിക്കുന്ന കൂട്ടുകാര്‍"

ജന്മ  സുകൃതം  എന്ന് കരുതി കിട്ടുന്ന  സുഹൃത്തുക്കള്‍ ,

പക്ഷെ നമ്മള്‍ ഒരിക്കല്‍ പോലും വിചാരിക്കാത്ത തരത്തില്‍ അവര്‍ നമ്മളെ    ക്രൂരമ്പ്  കൊണ്ട് മൂടും, 

 നമ്മുടെ മനസ്സില്‍ പോലും ചിന്തിക്കാത്ത  കാര്യത്തിന് വേണ്ടി അവര്‍ നമ്മളെ കുറ്റം പറയും ,

എന്ത് " സുഖം  ആണോ "എന്ന് ചോദിക്കുന്നത്   അവരുടെ മുന്‍പില്‍ മഹാ പാതകം ആകും .

   സത്യത്തില്‍ അത് ഒരു മഹാ പാതകം ആണോ !!!!

 നമ്മള്‍  സുഹൃത്തുക്കളെ  ഉണ്ടാക്കുന്നത്‌    നമ്മളെ വേദനിപ്പിക്കാന്‍  വേണ്ടി ആണോ ?

പക്ഷെ അറിയില്ല ചില സമയങ്ങളില്‍ എന്തോ   വല്ലാതെ     ഒറ്റപ്പെടുത്തുകയാണോ  എന്ന് വരെ തോന്നി  പോകുന്നു .

 കാരണം   മനസിലാക്കാന്‍ ശ്രമിക്കാതെ കുറ്റം പറയുക എന്നതു ഒരു   ശരി  ആയ പ്രവണത അല്ല . 

  ഇപ്പോള്‍ ഉള്ള പല സൌഹൃദങ്ങളും  ഒരു   നാമമാത്രം ആയി കൊണ്ട് ഇരിക്കുകയാണെന്ന്  വരെ തോന്നി   പോകുന്നു .

  പലപ്പോഴും നല്ല   സുഹൃത്തുക്കള്‍   എന്ന് കരുതി നമ്മള്‍ കൊണ്ട്  നടക്കുന്നവര്‍ , നമ്മളെ      കൂടുതലും   കുറ്റപെടുത്താന്‍  മാത്രമേ  ശ്രമിക്കു എന്ന് വരെ   തോന്നി പോകുന്നു .

അറിഞ്ഞു കൊണ്ട് ഒരു  ആളെയും ആരും വേദനിപ്പിക്കാന്‍  ശ്രമിക്കില്ല .  

അയാള്‍  മറ്റേ ആള്‍ക്ക് എന്തെങ്കിലും  ദ്രോഹങ്ങള്‍ ചെയ്തില്ലെങ്കില്‍, 

 അങ്ങനെ ചെയ്യുവാന്‍  അയാള്‍ക്ക് തോന്നില്ല  എന്നാണ് എന്റെ വിശ്വാസം .

പക്ഷെ ഇപ്പോള്‍ ഉള്ള  അവസ്ഥ അനുസരിച്ച് എനിക്ക് മനസ്സിലായി   അതൊന്നും ഒരു     കാര്യമേ അല്ല എന്ന്  ഒന്നും നോക്കാതെ  എന്തെകിലും ഒക്കെ പറഞ്ഞു മനുഷ്യനെ വേദനിപ്പിക്കുക   എന്നത് ഒരു ഹോബി  ആയി മാറിയിരിക്കുന്നു ചിലര്‍ക്ക് .
  മനുഷ്യന്ടെ മുഖത്ത്  അടിക്കുന്നത്  പോലെ ഒക്കെ സംസാരിച്ചിട്ടു അന്നേരത്തെ ദേഷ്യത്തിന് പറഞ്ഞതെന്ന് വരെ പറയുന്ന ആളുകളെ  ആണ്  ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്‌ .  എന്താണ്   
ഉദ്ദേശിക്കുന്നതെന്ന്  എന്ന് അവര്‍ക്ക് തന്നെ അറിയില്ല , പക്ഷെ അത് കിട്ടുന്നവന് വല്ലാത്ത  വേദനയാണ് അത് സമ്മാനിക്കുക  എന്ന് ഈ  പറയുന്നവര്‍ ഓര്‍ക്കുന്നില്ല .    കൈ വിട്ട ആയുധവും  വാ വിട്ട വാക്കും  തിരിച്ചെടുക്കാന്‍ പറ്റില്ല  എന്നുള്ള കാര്യം കൂടെ ഈ പറയുന്ന ആളുകള്‍ ഓര്‍ക്കാത്തതില്‍   ആണ്  വിഷമം . മനുഷ്യന്‍  ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളെ കുറിച്ച്  സ്വയം കല്പന നടത്തും, എന്നിട്ട്  അതിനെ കുറിച്ച്  പറഞ്ഞു വഴക്കിടുന്നതും  ഒരു സന്തോഷം. ചിലര്‍ക്ക്  എന്തോ എല്ലാം കൊണ്ടും ഒരു വല്ലാത്ത  സ്ഥിതി ആണ് ജീവിതം പോകുന്നത് .......

 എന്റെ മനസ്സില്‍  തോന്നിയത് അത്  എന്തോ കുത്തി കുറിച്ചു . എനിക്ക്    ഇതു കൊണ്ട് ആരെയും വേദനിപ്പിക്കണം  എന്നില്ല .