Friday, 5 October 2012

വേര്‍പാട്‌

ഒരു മഴക്കപുറവും ഇപ്പുറവുമായി നമ്മള്‍
എന്തിനോ വെറുതെ വേര്‍പിരിഞ്ഞു …
ചാറ്റല്‍  മഴ പോല്‍   ചിണുങ്ങി  ആണ് 
നീ എന്റെ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്നത്‌ പിണങ്ങിയില്ലോരിക്കലും ………..
എങ്കിലും ,
കാത്തിരിക്കാന്‍ പറയാതെ …
വഴികളില്‍ മറഞ്ഞു നാം
ഒരേ മനസുമായ് ഒരേ തോണിയില്‍
ഇനി യീ വഴിയില്‍ നീ  വന്നെത്തും വരെ
എന്റെ പ്രണയത്തിന് പുഴ
ഒരിക്കലും  വറ്റാതെ ………..
മിഴിനീര്‍ മഴയില്‍ ഞാന്‍ കാ ത്തു വെ ക്കും./വെക്കാം
കാലമിനിയും നമുക്കായി കുളിരണിയിക്കും  കര്‍ക്കിടകങ്ങള്‍  തരും
മഴ നമ്മെ നനയ്ക്കും
മറക്കുടകളില്ലാതെ , ഓര്‍ത്തു   വെച്ച പ്രണയ വസന്തം
കാലം പകുത്തു നല്‍കിയോ മറ്റുള്ളവര്‍ക്കായ്‌ ……..
ഈ വിരഹം എന്നെ വേദനിപ്പി ക്കുന്നു
നിന്നിലേറെ ….
പ്രിയം ജനിപ്പി ക്കു മൊ രോര്‍മ്മ യായ് മാറുന്നു

No comments:

Post a Comment