Friday, 5 October 2012

ഞാനും എന്റെ ഈ പാഴ് ജന്മവും


ആലോചിച്ചപോള്‍ തോന്നി
തിരുത്താന്‍ ഒരുപാടുണ്ടെന്നു
എങ്ങനെ തിരുത്തും
കറുത്ത പകലും വെളുത്ത രാത്രിയും
എനിക്ക് തിരുത്താന്‍ ഉള്ളതാണ് 
കറുത്ത കൊറ്റിയും വെളുത്ത കാക്കയും
ആരെ ആദ്യം തിരുത്തും
ചെയ്തികല്‍ക്കുള്ളിലെ എന്റെ
കറുത്ത കൈകള്‍
കറുത്ത വീഥികള്‍
കറുത്ത ദിനങ്ങള്‍
എല്ലാം ഒരു കറുത്ത നിമിഷത്തെ ചിന്തയായിരുന്നു
അല്ല
എന്റെ കറുത്ത കൃഷ്ണ  മണി    
എല്ലാത്തിനും കാരണം ........
പിന്നെ ഇ ഞാനും ................................

No comments:

Post a Comment