ഈ മൌനവും വാചാലമാകുന്നു ....
സ്നേഹത്തിന്റെ തീരത്ത് ഞാൻ അനാഥ ആകപെട്ടപ്പോൾ എന്റെ മനസ്സിൽ വിങ്ങലുകൾ എന്റെത് മാത്രമായിരുന്നു,
വേനൽ മഴ പോലെ ഒരു സായന്തനത്തിൽ നീയെനിക്കു കൂട്ടായി.
എന്റെ കണ്ണുകളുടെ ആഴവും,ഹൃദയത്തിന്റെ വേഗവും എനിക്ക് മുൻപേ നീ അറിഞ്ഞു .
പൂത്തു നിൽക്കുന്ന ചെമ്പക മരങ്ങൾക്ക് കീഴെ നിന്റെ തോളോട് ചേർന്നിരിക്കുമ്പോൾ ഞാൻ ഈ ലോകത്തിലെ ഏറ്റവും സന്തോഷവതി ആയിരുന്നു...
ഞാൻ അറിയാതെ നീ എന്നെ കീഴടക്കുകയായിരുന്നു.
എന്റെ ജീവിതം നിനക്ക് ചുറ്റും പ്രദിക്ഷണം വച്ച് തുടങ്ങുകയായിരുന്നു . പ്രണയമെന്ന പേരിൽ നിന്റെ സ്നേഹത്തെ വേർതിരിച്ചറിയാൻ
ഞാൻ വല്ലാതെ താമസിച്ചിരുന്നു
അത് കൊണ്ടാകും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ
എന്റെ കൈകൾ പിടി വിടുവിച്ചു നീ അകന്നപ്പോൾ
ഹൃദയം മുറിയുന്ന വേദന ഞാൻ എൻ മിഴികളിൽ
ഒളിപ്പിച്ചു മൌനമായി നിന്നത് .....
സ്വപ്നങ്ങളുടേയും നിറങ്ങളുടെയും ലോകം
എനിക്കന്യമായി തുടങ്ങിയതും
നിന്റെ കയ്യിലെ ചൂട് എന്റെ കൈയ്യിൽ
നിന്നും മാറ്റുവാൻ ഈ ഒറ്റപെടലിന്
പോലും കഴിയുന്നില്ലല്ലോ
എന്ന ഓർമ്മയിൽ '


No comments:
Post a Comment