Thursday, 18 July 2013

ഏകാന്തപഥികൻ ഞാൻ ...............

എവിടെയോ  നോക്കി  നിൽക്കും അനാഥൻ ആകും
 ഏകാന്തപഥികൻ   ഞാൻ  
ആരും  ഒരു  സാന്ത്വന  ഹസ്തം  നീട്ടാൻ  പോലും    ഇല്ലാതെ  
ഏതോ  വിജനമാകും  വിദൂരതയിൽ  കണ്ണും നട്ട്‌ ,
ആരെയോ  കാത്തിരിക്കു ഏകാന്തനാകും പഥികൻ  ഞാൻ 
എന്തിനു  ആ പാഴ്പ്രതീക്ഷയിൽ  മുഴുകി  ഇരിക്കുന്നെ
പലരും പറഞ്ഞു  പലതും വൃഥാ  ചിന്തകൾ  ആകുമെന്ന് 
ആരും പറഞ്ഞിട്ടും   എന്ത്  കേട്ടിട്ടും  ആരെയോ  കാത്തു  നിൽക്കും   
ഏകാന്തനാകും  പഥികൻ  ഞാൻ ,
ഏവരാലും  ചുറ്റപെട്ടിട്ടും  
എവിടെയോ തനിച്ചായ  ഏകാന്താനാകും പഥികൻ ഞാൻ 
വീട്ടുകാർ  കൂട്ടുകാർ   എന്നെല്ലാം  ഉണ്ടായിട്ടു  
 ജീവിതമാകും പാതയിൽ  ഒറ്റപെട്ടു  പോയ  
ഏകാന്തനാകും പഥികൻ ഞാൻ 
ജന്മരഹസ്യമതോർത്തു  കൊണ്ട് 
പലകുറി  സഹിച്ചും 
പിടിച്ചു നിന്നു 
പക്ഷെ പിന്നെയും  എവിടെയോ  എന്തോ  മുൾകിരീടം 
ചൂടി നിൽക്കും  ഏകാന്തനാകും പഥികൻ ഞാൻ 
പല പല ദുഃഖങ്ങൾ   മനസിനെ  മദിച്ചു  കടന്നു പോയി 
ഒന്നിലും  തളരാതെ പിടിച്ചു നിന്ന് 
എങ്കിലും  എപ്പോളോ  വീണുടഞ്ഞു  പോകാൻ  
വെമ്പുന്ന മനസ്സിനെ പിടിച്ചു   നിർത്താൻ  
പാട്  പെടുമാ ഏകാന്തനാകും പഥികൻ ഞാൻ















 






ഈ മൌനവും വാചാലമാകുന്നു ....

ഈ മൌനവും  വാചാലമാകുന്നു ....


സ്നേഹത്തിന്റെ  തീരത്ത്   ഞാൻ  അനാഥ  ആകപെട്ടപ്പോൾ  എന്റെ  മനസ്സിൽ വിങ്ങലുകൾ  എന്റെത്  മാത്രമായിരുന്നു, 
വേനൽ  മഴ  പോലെ   ഒരു സായന്തനത്തിൽ  നീയെനിക്കു  കൂട്ടായി. 
എന്റെ കണ്ണുകളുടെ   ആഴവും,ഹൃദയത്തിന്റെ  വേഗവും  എനിക്ക് മുൻപേ  നീ അറിഞ്ഞു . 
പൂത്തു  നിൽക്കുന്ന   ചെമ്പക  മരങ്ങൾക്ക്   കീഴെ  നിന്റെ   തോളോട്  ചേർന്നിരിക്കുമ്പോൾ  ഞാൻ ഈ   ലോകത്തിലെ ഏറ്റവും സന്തോഷവതി  ആയിരുന്നു...
ഞാൻ  അറിയാതെ നീ എന്നെ  കീഴടക്കുകയായിരുന്നു.
എന്റെ  ജീവിതം നിനക്ക് ചുറ്റും  പ്രദിക്ഷണം   വച്ച്  തുടങ്ങുകയായിരുന്നു . പ്രണയമെന്ന പേരിൽ  നിന്റെ സ്നേഹത്തെ വേർതിരിച്ചറിയാൻ
ഞാൻ   വല്ലാതെ  താമസിച്ചിരുന്നു 
   അത് കൊണ്ടാകും  ഒന്ന്  തിരിഞ്ഞു  പോലും  നോക്കാതെ 
എന്റെ കൈകൾ  പിടി   വിടുവിച്ചു നീ  അകന്നപ്പോൾ 
ഹൃദയം   മുറിയുന്ന വേദന   ഞാൻ  എൻ  മിഴികളിൽ 
ഒളിപ്പിച്ചു  മൌനമായി  നിന്നത് .....
സ്വപ്നങ്ങളുടേയും  നിറങ്ങളുടെയും  ലോകം  
 എനിക്കന്യമായി  തുടങ്ങിയതും   
നിന്റെ   കയ്യിലെ  ചൂട്  എന്റെ   കൈയ്യിൽ    
നിന്നും  മാറ്റുവാൻ    ഈ ഒറ്റപെടലിന്  
പോലും കഴിയുന്നില്ലല്ലോ 
എന്ന  ഓർമ്മയിൽ   '



Sunday, 3 February 2013

ജന്മദുഃഖം

ജീവിതമാകുന്ന കാല പുരുഷന്‍ എന്നെ പഠിപിച്ചത് ഒരു ബന്ധങ്ങള്‍ പോലും സത്യവും വിശ്വാസവും ഇല്ല ജീവിതം ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ചു തീര്‍ക്കുന്നു എങ്ങനെ ഉള്ള ഒരു ജീവിതം എന്തിനു വേണ്ടി തള്ളി നീക്കുന്നു അതിലും നല്ലത് എല്ലാം പാതാള ദേവതമാര്‍ കുടി കൊള്ളും ഈ ധരണി മാതാവിന് സമര്‍പിച്ചു അത്മസയുജ്യം അണയുന്നതാണ് നല്ലത് എന്ന് തോന്നി പോകുന്നു
ഒരു ബന്ധവും ആത്മാര്‍ഥമായി തോന്നുന്നില്ല എല്ലാം വെറും പ്രഹസനം മാത്രം എന്നും കാണുമ്പോള്‍ വലിയ വിശ്വാസവും സ്നേഹവും അയയി പെരുമാറുന്ന പലരുടെയും ഉള്ളില്‍ വേറെ എന്തോ വിചാരങ്ങള്‍ ആണ് എങ്ങനെ ഈ കപട പുറം മോഡി അണിഞ്ഞ ഈ ലോകത്ത് മറ്റാര്‍ക്കോ വേണ്ടി ഇങ്ങനെ ജീവിച്ചു തീര്‍ക്കുന്നു
എല്ലാത്തിലും ഭേദം കാലമാകുന്ന അഗ്നിയില്‍ ദഹിച്ചു തീരുന്നതാണ്
എല്ലാത്തിലും ഭേദം കാലമാകുന്ന അഗ്നിയില്‍ ദഹിച്ചു തീരുന്നതാണ് പൊന്‍ പ്രഭ അണിഞ്ഞ ആകാശ നീലിമയില്‍ ഒരു നക്ഷത്രമായി ജീവിക്കുനതാണ് എല്ലാത്തിലും നല്ലത് എന്ന് തോന്നുന്നു . പാലാഴി വാസന്‍ നിദ്രചെയും ആ പാലാഴി കടലില്‍ ഒന് ലയിച്ചു ചേരാനായി എന്റെ മനസ് വല്ലാതെ വെമ്പല്‍ കൊള്ളുന്നു എത്രയും പെട്ടന്ന് എനിക്ക് അങ്ങ് ചെന്നെത്തിയാല്‍ മതി അവിടെ ആകുമ്പോള്‍ കപട മുഖം കാണേണ്ട കാര്യങ്ങള്‍ ഇല്ലഎല്ലാ ദുഷ്ട മൃഗങ്ങള്‍ വാണരുളും കൊടും കാടുകള്‍ ഇതിലും എത്രയോ ഭേദം ആണ് ഇത്രയും നികൃഷ്ട മായ ഓരോ പ്രവര്‍ത്തികളെ കപട പൊയ് മുഖം നറഞ്ഞ ഈ
ലോകതിനെക്കാള്‍ എന്ത് കൊണ്ടും ഭേദം ആ നീല ശോഭയും സുര്യഭാഗവാന്‍ വാണരുളും ആകാശ ലോകത്തില്‍ അലിഞ്ഞു
ചേരുന്നതാണ്  നല്ല കാര്യം

Monday, 14 January 2013

മോചനം

മരണം എന്നാ പരമമായ സത്യത്തിനെ എത്തി പിടിക്കാന്‍ തോനി പോകുന്നു 
എങ്ങു നിനോ വന്നു ആര്‍ക്കൊക്കെയോ സ്വന്തമായ ആ പ്രിയ പക്ഷി പറന്നു പോയിരിക്കുന്നു 
ആരുടെയും രോതനങ്ങലോ ദീനനുകംഭയോ ഏറ്റു വാങ്ങാതെ എങ്ങോട്ടോ മാഞ്ഞു പോയി 
നിദ്രയുടെ നീലപരപ്പര്‍ന്ന ആകാശനീലിമയില്‍ ആര്‍ക്കും പിടി തരാതെ ആകാശമാകുന്ന പൊന്‍ പാലാഴി കടലില്‍ മാഞ്ഞു 
പോയി
ആ ഇന്ദ്രനീലിമായര്‍ന്ന ആ പാലാഴി കടലില്‍ ആ മഹാ പ്രഭു വാണരുളുന്ന ആ വ്യ്കുണ്ട ലോകത്തേക്ക് അവള്‍ യാത്രയായി 
ആരെന്നോ എവിടെ നിന്ന് വന്നെന്നോ അറിയാതെ അവള്‍ പോയി 
ഞാന്‍ ഈ നരകതുല്യമായ ഈ ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപെട്ട് കേഴുന്നു
എനിക്കും ഈ ലോകം ഒരു തീരാ ഭാരമായി തോനുന്നു എങ്ങനെയും ഈ പിശാചുക്കള്‍ വാണരുളുന്ന ലോകത്ത് നിന്നും 
ആ പാലാഴി വാസണ്ടേ അരികിലെത്താന്‍ ആകുമോ എന്ന് പോലും അറിയില്ല 
ഈ സംസാര ദുഃഖം ഒരു വല്ലാത്ത തീരാ വേദന ആണ് ഇതില്‍ നിന്നുമുള്ള മോചനം ഒരു മഹത്തായ കാര്യമാണ് 
എങ്ങനെ എങ്കിലും ഈ നരക തുല്യമായ ജീവിതത്തില്‍ നിന്നും അങ്ങ് അവളുടെ അടുത്ത എന്ന് എത്തും എന്ന് അറിയാതെ കുഴങ്ങി കാത്തു നില്‍കുകയാണ്‌ ഞാന്‍ 
എന്നെകിലും എന്റെ പ്രിയ ചങ്ങതിയുമയി ഒരു മുഖാമുഖം സന്ധിക്കുമോ എന്ന് അറിയാതെ

Friday, 7 December 2012

പ്രതീക്ഷ


കാത്തിരിപ്പിന്ടെ  അസ്വസ്ഥതയില്‍
നെടുവീര്‍പ്പായി നിന്നോര്‍മ്മ  മാത്രം
ഈ ജന്മം  നിനക്കായി  നീക്കി ...
  എന്‍ പ്രണയ  കവാടവും  തുറന്നീടുന്നു
ഒരു  നോക്ക്  കാണുവാന്‍  കൈ കോര്‍ത്ത്‌  നടക്കുവാന്‍ 
എത്ര  ജന്മം  തപസ്സിരിക്കണ മെന്നറിയാതെ  .. 

പോകും  വഴിയൊക്കെയും  എന്‍ മിഴികള്‍
നിനക്കായി  കൊതിച്ചീടുന്നു ….
എന്തോ  ഒരു  അനശ്വര  സ്വപ്നത്തില്‍,
പൊന്‍ വസന്തം  വന്നു ചേരവേ ,
ഒരു വേള  ഓര്‍ത്തു  ഞാന്‍ നിന്‍  മുഖം
നിന്‍  മുഖം  ആണ്  എന്‍ മനസ്സില്‍ , നീറ്റലാണ്   അരുസ്വാന്ത്വനം
നീ  എന്നില്‍   പടരവേ
അറിയാതെ  എന്‍  ഹൃദയം  തേങ്ങീടുന്നു …… നിനക്കായി ….
എന്‍  മനസ്സില്‍  തുറന്ന
ജാലകത്തില്‍  നിന്മുഖം  ഞാനെന്നും  വരച്ചു  
വെക്കും 
ഒന്നിക്കുവനായി  എത്ര  ജന്മം  തപസ്സിരിക്കണം  എന്ന് അറിയാതെ .............

Monday, 5 November 2012

ഏകാന്തത


തലക്കെട്ട് ചേര്‍ക്കുക
എങ്ങു പോയി മറിഞ്ഞു എന്‍ പ്രിയ സഖി നീ 
സുന്ദര സ്വപ്ന വിദൂര ഗാനം
എന്‍ ആത്മാവിലെ പ്രണയ പുഷ്പമായി
ജനിമൃതി തന്‍ ജന്മസുഗന്ധം ആയി 
നിലാ പൊയ്കയില്‍ വീണുടയും
ഒരു പൊന്‍ പളുങ്ക് പാത്രം പോല്‍
എങ്ങും മാഞ്ഞു പോകാതെ വേഗം എന്റെ ചാരത്തണയുമോ
സുന്ദര സ്വപ്നമായി എന്നില്‍ വന്നണഞ്ഞ എന്‍ പ്രിയ തോഴി 
എങ്ങും മാഞ്ഞു പോകാതെ എന്നിലേക്ക്‌ നീ വന്നു ചേര്‍ന്നാലും
എന്നും നിനക്കായി കാത്തിരിപ്പു ഞാന്‍

പ്രണയം ..............!!!!!!!!!!!@@@@!!!!!!!!!!!

കാത്തിരിപ്പിന്റെ അസ്വസ്ഥതയില്‍
നെടുവീര്‍പായ് നിന്നോര്‍മ മാത്രം
ഈ ജന്മം നിനക്കായ്‌ നീക്കി
എന്‍ പ്രണയ കവാടം തുറന്നെടുന്നു .
ഒരു നോക്ക് കാണുവാന്‍ കൈകോര്‍ത്തു നടക്കുവാന്‍
എത്ര ജന്മം തപസ്സിരിക്കനമെന്നറിയാതെ
പോകും വഴിക്കൊക്കെയും എന്‍ മിഴികള്‍
നിനക്കായ്‌ കൊതിച്ചീടുന്നു .
അതു ഒരു അനശ്വര സ്വപ്നത്തില്‍
പൊന്‍ വസന്തം വന്നു ചേരവേ
ഒരു വേള ഓര്‍ത്തു ഞാന്‍ നിന്‍ മുഖം
നിന്‍ മുഖമാണ് എന്‍ മനസ്സില്‍ , നീട്ടലാണ് വരുസ്വന്തനം
നീ എന്നില്‍ പടരവേ
അറിയാതെ എന്‍ ഹൃദയം തെങ്ങീടുന്നു നിനക്കായ്‌
എന്‍ മനസ്സില്‍ തുറന്ന
ജാലകത്തില്‍ നിന്മുഖം ഞാനെന്നും വരച്ചു വെക്കും 

ന്നിക്കുവനായ് എത്ര ജന്മം തപസ്സിരിക്കനമെന്നറിയാതെ ………………